സഭയുടെ സഹായമില്ലാതെയാണ് മന്ത്രിയായതെന്ന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ? മന്ത്രി ആന്റണി രാജുവിനെതിരെ ഫാദർ യൂജിൻ പെരേര

Published by
Janam Web Desk

മന്ത്രി ആന്റണി രാജുവിന് എതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായതെന്ന് മന്ത്രി ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇപ്പോൾ പറയുന്നത് സംഘടനയുടെ പ്രതിനിധി അല്ലെന്നാണ്. മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നത്. സ്വയം രക്ഷപ്പെടാനും ന്യായീകരിക്കാനുമുള്ള ഓരോ പ്രകടനങ്ങളാണ് മന്ത്രിയുടേതെന്നും പൊള്ളയായ വാക്കുകളാണ് പറയുന്നതെന്നും യൂജിൻ പെരേര പറഞ്ഞു.

മുതലപ്പൊഴിയിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് മന്ത്രി വിചാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
Leave a Comment