ശ്രീനഗർ: തുടർച്ചയായ 6-ാം ദിവസവും ഭീരകർക്കെതിരെ തിരച്ചിൽ ശക്തമാക്കി സൈന്യം. അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗ് വനമേഖലയിൽ സെപ്റ്റംബർ 13-നാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ പ്രദേശങ്ങളിൽ വീണ്ടും ഭീകർക്കായുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് സുരക്ഷാ സേന. കഴിഞ്ഞ ദിവസം ഒരു ഭീകരനെ ഏറ്റു മുട്ടലിൽ സൈന്യം വധിച്ചിട്ടുണ്ടായിരുന്നു.
ഉറിയിലെ ഹത്ലംഗ ഫോർവേഡ് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസമാണ് പാക് സൈന്യത്തിന്റെ സഹായത്തോടെ മൂന്ന് ഭീകരർ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. രക്ഷപ്പെട്ട മൂന്നാമത്തെ ഭീകരനെ പിന്നീട് ബരാമുള്ളയിലെ ഉറി, ഹത്ലംഗിൽ വെച്ച് സൈന്യം വധിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഭീകരർക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ പുരോഗമിച്ചു കൊണ്ടിരിക്കാണെന്നും കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
Comments