ന്യൂഡല്‍ഹി; ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോകകപ്പില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെള്ളി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യയുടെ നിശ്ചല്‍. ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.
19-കാരിയായ നിശ്ചലിന്റെ ആദ്യ സീനിയര്‍ ലോകകപ്പ് പങ്കാളിത്തമാണിത്. ഫൈനലില്‍ 458.0 പോയിന്റ് നേടിയാണ് താരം മെഡല്‍ നേട്ടത്തിന് അര്‍ഹയായത്.
ഇന്ത്യയ്‌ക്ക് ടൂര്‍ണമെന്റിലെ ആദ്യ മെഡല്‍ സമ്മാനിച്ചത് ഇളവേനില്‍ വലറിവന്‍ ആയിരുന്നു.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് സ്വര്‍ണ മെഡല്‍ നേട്ടം. ഫെനലില്‍ 252.2 പോയിന്റ് നേടിയാണ് താരം സ്വര്‍ണം കരസ്ഥമാക്കിയത്.
Comments