19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയ്‌ക്ക് ജയപരാജയങ്ങളുടെ ദിനം. വോളിയില്‍ കംബോഡിയയെ തകര്‍ത്തപ്പോള്‍. ഫുട്‌ബോളില്‍ കരുത്തരായ ചൈനയോട് പരാജയപ്പെടുകയായിരുന്നു.
കംബോഡിയയ്‌ക്ക് ഒരിക്കല്‍പ്പോലും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.(25-14,25-13,25-19) എന്നതാണ് സ്‌കോര്‍. നാളെ കൊറിയ്‌ക്കെതിരെയാണ് രണ്ടാം പോരാട്ടം.
അതേസമയം കരുത്തരായ ചൈനയ്‌ക്കെതിരെ ആദ്യ പകുതിയില്‍ സമനില പിടിച്ച ശേഷമാണ് ഇന്ത്യ തകര്‍ന്നത്. ഇന്ത്യയുടെ ഏക ഗോള്‍ നേടിയത് മലയാളി താരം കെ.പി രാഹുലാണ്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിനെത്തിയ ഇന്ത്യ തോല്‍വി അറിഞ്ഞത്.ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ വരുന്ന പോരാട്ടങ്ങള്‍
Comments