ന്യൂഡൽഹി: ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ അസൂയപൂണ്ട ചിലർ പ്രൊജക്ടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശമ്പളം നൽകിയില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബി ബി.സി. എന്ന രാജ്യ വിരുദ്ധ മാദ്ധ്യമമാണ് ഈ വ്യാജ വാർത്ത പുറത്ത് വിട്ടത്. അതും അവരുടെ ഹിന്ദി എഡിഷനിലൂടെ മാത്രം. അവരുടെ റിപ്പോർട്ട് തികച്ചും വ്യാജമാണെന്ന ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
ചന്ദ്രയാൻ-3 ലോഞ്ച്പാഡിന്റെ നിർമ്മാണത്തിനായി ജോലി ചെയ്തിരുന്ന ഒരാൾ റാഞ്ചിയിലെ ഒരു വഴിയോരത്ത് ഇഡ്‌ലി വിൽക്കുന്നുണ്ടെന്ന രീതിയിലാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. എച്ച്ഇസിയിൽ (ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ്) ടെക്നീഷ്യനായ ദീപക് കുമാർ ഉപരിയാണ് ആ വ്യക്തിയെന്നാണ് പറഞ്ഞത്. ചന്ദ്രയാന്റെ ഫോൾഡിംഗ് പ്ലാറ്റ്‌ഫോമും സ്ലൈഡിംഗ് വാതിലും നിർമ്മിച്ച എച്ച്‌ഐസി 18 മാസമായി തനിക്ക് ശമ്പളം നൽകിയിട്ടില്ലെന്ന് ദീപക് കുമാർ പറഞ്ഞതായി ബിബിസി എഴുതി പിടിപ്പിച്ചിരുന്നു.
ബിബിസി ലേഖനത്തിന്റെ തലക്കെട്ട് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. ചന്ദ്രയാൻ -3 ന് എച്ച്ഇസി ഒരു ഘടകവും ഉണ്ടാക്കിയിട്ടില്ലെന്നും 2003 നും 2010 നും ഇടയിൽ ചി ചില അടിസ്ഥാന ജോലികൾ മാത്രമാണ് ഈ സ്ഥാപനം ചെയ്തതെന്നും ഹെവി ഇൻഡസ്ട്രിസ് സഹമന്ത്രി കൃഷൻപാൽ ഗുർജർ പാർലിമെന്റിൽ അറിയിച്ചിരുന്നു. ബിബിസിയുടെ റിപ്പോർട്ട് പെരും നുണയാണെന്ന് മനസ്സിലാക്കിയ മിക്ക ദേശീയ മാദ്ധ്യമങ്ങളും വാർത്ത തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ചില മലയാള മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
തൊഴിലാളി യൂണിയനുകളുടെ അമിത ഇടപെടൽ കാരണം നാശത്തിലായ കമ്പനിയാണ് എച്ച്ഇസി. റോക്കറ്റ് ലോഞ്ച് പാഡ് പോയിട്ട് കമ്പനി ഒന്നും ഉണ്ടാക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. കേന്ദ്ര സർക്കാരിന് ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അതിലെ തൊഴിലാളികളുടെ ശമ്പളം കേന്ദ്രസർക്കാരിന്റെ ബാധ്യതയല്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വന്തമായി പ്രവർത്തിച്ചു ലാഭമുണ്ടാക്കിയാണ് ശമ്പളമടക്കം കൈകാര്യം ചെയ്യുന്നത്.
Comments