ഇസ്ലാമബാദ്:ഏഷ്യാ കപ്പിന്റെ അവസാന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാകിസ്താനിൽ നിന്നുള്ള യുട്യൂബ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാക് യൂട്യൂബർ ഷോയിബ് ചൗധരി ചിത്രീകരിച്ച വീഡിയോയിലാണ് പാകിസ്താന്റെ നിലവിലെ സ്ഥിതി ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുന്നത്. പൊതുജനങ്ങൾക്കിടയിൽ ഏഷ്യ കപ്പ് മത്സരത്തിന്റെ അഭിപ്രായം ആരായുന്നതിനിടയിലാണ് പാകിസ്താന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പാക് പൗരൻ വാചാലനായത്.
‘പാക് അധിനിവേശ കശ്മീരികൾ അടക്കം ഭാരതത്തിന്റെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നത്. ഇവിടത്തെ ദാരിദ്ര്യം നോക്കിയാൽ ആരെങ്കിലും ഇവിടെ വരാൻ ആഗ്രഹിക്കുമോ. കശ്മീരിന് ഭാരതത്തിന്റെ കൂടെയായത് കൊണ്ട് പുരോഗതിയുണ്ട്. ഇവിടെ അതാണോ അവസ്ഥ പാക് പൗരൻ പറഞ്ഞു.
ഇവിടെയുള്ള ആളുകളെ ശരിയായി ശ്രദ്ധിക്കാൻ പാക് സർക്കാരിന് കഴിയുന്നില്ല. കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ് പാക് സർക്കാർ. ഇവിടത്തെ നേതാക്കളോട് ബഹുമാനമില്ല. അഴിമതി കാരാണം അവർ അവസാനം എത്തുന്നത് ജയിലിലാണ്. സ്വന്തം തെറ്റ് മനസ്സിലാക്കാൻ പോലും നേതാക്കൾ തയ്യാറായല്ല. ടെക്‌നോളജിയുടെ കാര്യത്തിലായാലും ഇന്ത്യ പുരോഗതി പ്രാപിച്ചു. ഞങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയും ബാക്കി. ഇവിടെ ഇപ്പോഴും കശ്മീർ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ് വീഡിയോയിൽ കൂട്ടിച്ചേർത്തു. തിരക്കുള്ള മാർക്കറ്റിൽ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
Comments