മുംബൈ: നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി രതീഷിനെ എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്.നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ദുബൈയില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.രതീഷ് അടക്കമുള്ള സംഘാംഗങ്ങളായ ആറുപേര്‍ക്കായി എന്‍.ഐ.എ തെരച്ചില്‍ ശക്തമാക്കിയിരുന്നു. 20 പ്രതികള്‍ക്കെതിരെ 2021ല്‍ ചാര്‍ജ് ഷീറ്റും നല്‍കിയിരുന്നു.
Comments