സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് സ്ത്രീകളാണെന്ന് കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ് അഭിപ്രായപ്പെട്ടു.. സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ “ദൃശ്യ നരേന്ദ്രം” സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. സർക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികൾ വരേണ്യ വനിതകൾക്കായിട്ടല്ല, മറിച്ച് സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമില്ല. സാമ്പത്തിക പ്രയാസങ്ങൾ സ്ത്രീ പ്രശനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ആൺകുട്ടിയുടെ ജന്മത്തെ സമ്പാദ്യമായും പെൺകുഞ്ഞിനെ വ്യയമായും കാണുന്ന സമൂഹത്തിലാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകേണ്ടത്.. ഒരു പക്ഷിക്ക് പറക്കാൻ രണ്ട് ചിറകും ആവശ്യമുള്ളത് പോലെ രാഷ്‌ട്ര വികസന കുതിപ്പിന് പുരുഷനോടൊപ്പം സ്ത്രീയുടെ സജീവ പങ്കാളിത്തവും ആവശ്യമാണ്. അതുകൊണ്ടുതന്നെ പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ, ഭരണരംഗത്ത് സ്ത്രീയുടെ കഴിവ് തെളിയിക്കാൻ കഴിയുന്നതാവും എന്ന് ശ്രീമതി ശ്രീപാർവതി അഭിപ്രായപ്പെട്ടു.
വീടിനെ സ്വർഗ്ഗമാക്കാനും നരകമാക്കാനും കഴിയുന്നവരാണ് സ്ത്രീകൾ, അതുകൊണ്ടുതന്നെ സമൂഹത്തിൽ സമൂല പരിവർത്തനങ്ങൾ കൊണ്ടുവരാനും അവർക്ക് കഴിയും എന്ന് സെമിനാറിൽ സംസാരിച്ച പ്രൊഫസർ രാജി ചന്ദ്രൻ അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകളുടെ സ്വകാര്യ ദുഃഖത്തിന് അറുതി വരുത്താനാണ് മുത്തലാക്കിനെതിരെയുള്ള നിയമം. നാരിശക്തി മാതൃശക്തിയാണെന്ന് തിരിച്ചറിവാണ് ഇന്ന് സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതെന്നും ധനുവച്ചപുരം എൻഎസ്എസ് കോളേജ് അധ്യാപികയായ രാജി ചന്ദ്രഭിപ്രായപ്പെട്ടു.
സെമിനാറിൽ പ്രൊഫസർ വിടി രാമ മോഡറേറ്ററായി
















Comments