തൃശൂർ: ഹോംസ്‌റ്റേ നടത്തിപ്പുകാരന് സന്ദീപാനന്ദയുടെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി പാറമേക്കാവ് ദേവസ്വം. ദേവസ്വത്തിനെതിരെ പല സ്ഥലങ്ങളിലും ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. ദേവസ്വം ഗുരുദേവനെ നിന്ദിക്കുകയാണെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രചരണം. ഇതേ തുടർന്നാണ് പാരമേക്കാവ് ദേവസ്വം ഇയാൾക്കെതിരെ വാർത്താക്കുറിപ്പിറക്കിയത്.
പാറമേക്കാവ് ദേവസ്വത്തിന് ഇയാൾ നൽകിയ ശ്രീനാരായണഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്‌ക്ക് നൽകിയെങ്കിലും ഇവ വിൽക്കാൻ വിമുഖത കാട്ടി എന്നാണ് ഹോംസ്‌റ്റേ നടത്തിപ്പുകാരന്റെ വാദം. മറ്റൊന്ന് ഈ പുസ്തകങ്ങൾ ഇയാൾ സ്വയം തിരികെ കൊണ്ടുപോയെന്നും ഇയാൾ വിവിധ അവസരങ്ങളിൽ പറഞ്ഞിരുന്നു എന്നാൽ സന്ദീപാന്ദയുടെ വാദങ്ങളെ ശക്തമായി നിഷേധിക്കുകയാണ് ദേവസ്വം.
ഗുരുദേവന്റെ നിരവധി പുസ്തകങ്ങൾ ദേവസ്വം വിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രമടക്കം ദേവസ്വം സ്റ്റാളിൽ വിൽപനയ്‌ക്ക് വെച്ചിട്ടുണ്ടെന്നും സന്ദീപാനന്ദ തന്ന പുസ്തകം മാത്രമായി നിഷേധിച്ചിട്ടില്ലെന്നും ദേവസ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടും ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുന്നതെന്നും ദേവസ്വം വാർത്താക്കുറിപ്പിൽ ചോദിക്കുന്നു.
പാറമേക്കവിൽ നിന്നും പുസ്തകങ്ങൾ തിരികെ കൊണ്ടുപോയെന്ന പ്രചാരണവും വ്യാജമാണ്. ഇയൾ ക്ഷേത്രങ്ങൾക്കും ക്ഷേത്രസമിതികൾക്കെതിരെയും നടത്തിയ വ്യാജ പ്രചരണത്തെ തുടർന്ന് പുസ്തകങ്ങളെല്ലാം തിരികെ കൊണ്ടുപോകാൻ ദേവസ്വം തന്നെ ആവശ്യപ്പെടുകയായിരുന്നു വാർത്താക്കുറിപ്പിൽ പറയുന്നു. ശ്രിനാരായണഗുരുദേവന്റെ പുസ്തകങ്ങൾ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹത്തെ പോലെ ഒരു മഹർഷിവര്യനെ ആദരവോടെ കാണുന്നവരാണ് പാറമേക്കാവ് ദേവസ്വം ഭരണസമിതിയും അംഗങ്ങളെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
















Comments