ലക്നൗ : പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാലതാമസം കൂടാതെ നന്നാക്കണമെന്ന് അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു . അതിനു പിന്നാലെയാണ് കഴിഞ്ഞദിവസം അദ്ദേഹം ഉത്തരവാദിത്വമില്ലായ്മ കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന വാർത്ത വരുന്നത് .
ലക്നൗവിൽ നിന്ന് ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർണ്ണമാക്കിയിട്ടില്ലെന്നത് യോഗിയുടെ ശ്രദ്ധയിൽപ്പെട്ടത് . വൈകിട്ട് ഏഴുമണിയോടെ യോഗി തിരിച്ചെത്തിയതോടെ റോഡുകൾ നന്നാക്കാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും , കാര്യകാരണങ്ങൾ ചോദിച്ചറിയുകയും ചെയ്തു . പിന്നാലെ മിനിട്ടുകൾക്കുള്ളിൽ സോണൽ ഓഫീസറെയടക്കം തൽസ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി.
പിന്നാലെ കരാറുകാരും , റോഡ് തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും രംഗത്തെത്തി രാത്രി ഏറെ വൈകിയും റോഡിൽ റീ ടാറിംഗ് നടക്കുന്നുണ്ടായിരുന്നു . സംഭവത്തിൽ പല ഉന്നത ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടേക്കുമെന്നാണ് സൂചന.