ന്യൂഡൽഹി: 10,000 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കാൻ കൈക്കോർത്ത് ഇന്ത്യയും അമേരിക്കയും. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസുകൾ എത്തുമെന്ന് അമേരിക്കൻ എംബസി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിലായിരുന്നു അമേരിക്കയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ തീരുമാനമായത്. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ രാജ്യത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പേയ്‌മെന്റെ് സെക്യൂരിറ്റി മെക്കാനിസമായിരിക്കും ഈ ബസുകളിൽ ഉണ്ടാകുന്ന മറ്റൊരു സവിശേഷത.
ഇലക്ട്രിക് ബസുകൾ ലോകത്തെ മാറ്റാൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാർബണിന്റെ ഉദ്വമനം കുറയ്‌ക്കാനും അതിലൂടെ നല്ലൊരു ഭാവി നാളേക്കായി പ്രദാനം ചെയ്യുന്നു. ഇതിനായി ഇന്ത്യയും അമേരിക്കയും സംയുക്തമായി ചേർന്ന് 10,000 ഇലക്ട്രിക് ബസുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതായിരിക്കുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗ്രാസെറ്റി അറിയിച്ചു.
കാർബണിന്റെ ഉദ്വമനം കുറച്ച് അതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതുമായി സംബന്ധിച്ചുള്ള കാര്യങ്ങൾ ജി20 ഉച്ചകോടിയിൽ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയും ഇന്ത്യയും കൈക്കോർത്ത് രാജ്യത്തിനായി 10,000 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കുന്നത്.















