ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണ ബോളിവുഡ് നടന് ദാരുണാന്ത്യം. അമിര്‍ ഖാന്റെ 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലൂടെ പ്രശസ്തനായ അമിത് മിശ്രയാണ് മരിച്ചത്. ഇ-ടൈംസ് റിപ്പോര്‍ട്ട് പ്രകാരം നടന്‍ ഹൈദ്രബാദില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെടുന്നത്.
ജര്‍മ്മന്‍ നടിയായ സുസെയ്ന്‍ ബെര്‍ണര്‍ട്ടാണ് അഖിലിന്റെ ഭാര്യ. അഖില്‍ മരിക്കുമ്പോള്‍ ഭാര്യയും ആശുപത്രിയിലുണ്ടായിരുന്നു. ‘എന്റെ ഹൃദയം തകര്‍ന്നു, എന്റെ
ജീവന്റെ പകുതി പോയി’- എന്നവര്‍ സോഷ്യല്‍ മീഡയയില്‍ കുറിച്ചു.
ഉത്തരന്‍, ഉദാന്‍, സിഐഡി, ശ്രീമാന്‍ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ജനപ്രിയ ടെലിവിഷന്‍ ഷോകളുടെ ഭാഗമായിരുന്നു അഖില്‍. ഡോണ്‍, ഗാന്ധി, മൈ ഫാദര്‍, ശിഖര്‍, കമല കി മൗത്ത്, വെല്‍ ഡണ്‍ അബ്ബ തുടങ്ങിയ ചിത്രങ്ങളിലും അഖില്‍ അഭിനയിച്ചിട്ടുണ്ട്.















