ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ പിന്തുണ. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്‌റ്‌റിസ് തലവൻ ഗുർദീപ് സിങ് പന്നു ഐ.എസ്.ഐയുടെ ഏജൻറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
കാനഡയിൽ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സിക്ക് ഫോർ ജസ്റ്റിസിന് ഇന്റർ-സർവീസസ് ഇന്റലിജൻസ് എന്ന ഐ.എസ്.ഐ ഫണ്ട് നൽകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്്. പ്രതിഷേധങ്ങൾക്ക് ആളെക്കൂട്ടാനും പോസ്റ്ററുകളും ബാനറുകളും നിർമ്മിക്കാനും ഭാരതത്തിനെതിരെ യുവാക്കളെ അണിനിരത്താനും ഈ ഫണ്ട് ഉപയോഗിച്ചതായി അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഖലിസ്ഥാൻ ഭീകരർക്ക് പാക് പിന്തുണ ലഭിക്കുന്നുണ്ടെന്ന വസ്തുത ആദ്യം മുതൽക്കേ ഭാരതം അന്താരാഷ്‌ട്ര വേദികളിലടക്കം ഉന്നയിച്ചിട്ടുണ്ട്.
ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന കാനേഡിയൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്തവനകൾക്കിടയിൽ ഒരു ഖലിസ്ഥാൻ ഭീകരൻ കൂടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. 2017 ൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് രക്ഷപ്പെട്ട സുഖ്ദൂൽ സിംഗാണ് കാനഡയിലെ വിന്നിപെഗിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരവാദിയാണ് സുഖ്ദൂൽ സിംഗ് . ഇയാൾക്കെതിരെ ഇന്ത്യയിൽ 18-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 18 ന് നടന്ന ഖലിസ്താൻ ഭീകരനേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് ശക്തമായ ഭാഷയിലാണ് രാജ്യം മറുപടി നൽകിയത്.