ഒരിടവേളയ്‌ക്ക് ശേഷം നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ചന്തു മൊണ്ടേടിയുടെ എൻ.സി. 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരജോഡികൾ ഒന്നിക്കുന്നത്. ലവ് സ്‌റ്റോറിയാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം.
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു ചിത്രം നിർമ്മിക്കുന്നത്. ചന്തു മൊണ്ടേടി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
നാഗ ചൈതന്യ, ചന്തു മൊണ്ടേടി എന്നിവരുടെ കരിയറിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുകയാണ് നിർമ്മാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.