ന്യൂഡൽഹി : ഐ എസ് ആർ ഒ യോട് വിചിത്ര ആവശ്യവുമായി എസ്പി എംപി പ്രൊഫസർ രാം ഗോപാൽ യാദവ് . ചന്ദ്രന്റെ മോശം ചിത്രങ്ങൾ പുറത്ത് വിടരുതെന്നാണ് എം പിയുടെ ആവശ്യം .
രാജ്യസഭയിൽ ചന്ദ്രയാൻ 3 യുടെ വിജയത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഐഎസ്ആർഒയ്ക്ക് മുന്നിൽ വെച്ചത് . “പണ്ട് മുതലേ ചന്ദ്രനെ ഞങ്ങൾ സുന്ദരിയായി കണക്കാക്കിയിരുന്നു. അതുകൊണ്ട് ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങൾ അയക്കരുത് . ഇത്തരമൊരു ഫോട്ടോ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു . ഈ ഫോട്ടോകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുക, അവ പുറത്തുവിടരുത്, ഇത് ഗവേഷണത്തിനായി എടുക്കുക “ – ഇത്തരത്തിലാണ് രാം ഗോപാൽ യാദവിന്റെ അഭ്യർത്ഥന .
മാത്രമല്ല ചന്ദ്രൻ സൗന്ദര്യത്തിന്റെ പ്രതീകമാണെന്നും അതിനാൽ സ്ത്രീകളുടെ പേരുകൾ ശശിപ്രഭ, ചന്ദ്രപ്രഭ എന്നിങ്ങനെയും പുരുഷൻമാരുടെ പേരുകൾ സുഭാഷ് ചന്ദ്ര, മണിക് ചന്ദ്ര എന്നിങ്ങനെയും നൽകാറുണ്ടെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. ഇത്രയും മനോഹരമായ ചന്ദ്രന്റെ ഒരു വൃത്തികെട്ട ചിത്രം ആളുകൾ കാണുമ്പോൾ, ആളുകൾക്ക് എന്താകും തോന്നുക എന്നും അദ്ദേഹം ചോദിക്കുന്നു .