ഗണേശോത്സവം രാജ്യമെമ്പാടും വിവിധ രീതിയിൽ ആഘോഷിക്കുന്നു. പലയിടത്തും പന്തലുകളും മേശകളും ഒരുക്കി ഗണേശ വിഗ്രഹം അലങ്കരിച്ച് പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിമനോഹരമായാണ് പലയിടത്തും പന്തലുകൾ അലങ്കരിക്കുന്നത്. ഇതിനിടെ ഗണപതിയുടെ വ്യത്യസ്തമായ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത് . . ഇൻറർനെറ്റിൽ വൈറലാകുന്ന ഈ ചിത്രത്തിൽ ഗണപതി വിമാനത്തിലെ വിൻഡോ സീറ്റിന് സമീപമാണ് ഇരിക്കുന്നത്.
ഗണപതിയുടെ മുന്നിൽ ഒരു തട്ടിൽ മോദകങ്ങൾ വച്ചിരിക്കുന്നതും ഗണപതി മോദകം ആസ്വദിക്കുന്നതും ചിത്രത്തിൽ കാണാം. ‘ബാപ്പ വീട്ടിലേക്ക് വരുന്നു’ എന്ന അടിക്കുറിപ്പോടെ ഇൻഡിഗോ എയർലൈൻസാണ് അതിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ indigo.6e-ൽ ഈ ചിത്രം ഷെയർ ചെയ്തത് . AI യുടെ സഹായത്തോടെയാണ് വൈറൽ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത് .