കഴിഞ്ഞ ദിവസങ്ങളില്‍ തെന്നിന്ത്യയിലെ പ്രമുഖ നടിയായിരുന്ന ഒരു വിദേശ താരം സോഷ്യല്‍ മീഡിയയില്‍ തന്റെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ പങ്കുവച്ചു. സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞത് ഇത് ഹോളിവുഡ് താരം കിലിയന്‍ മര്‍ഫിയുടെ ബോഡി ഡബിളെന്നായിരുന്നു. ഒപ്പണ്ഹൈമര് എന്ന ചിത്രത്തിലെ കിലിയന്റെ കഥാപാത്രത്തിന് സമ്യമെന്നാണ് ആരാധകരുടെ വാദം.
തമിഴകത്ത് തരംഗം തീര്‍ത്ത എമി ജാക്സണ് ആണ് പുതിയ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡയയില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചത്. രൂപമാറ്റം കണ്ട് തലയില്‍ കൈവച്ച പലരും ചോദിച്ചത് ഈ നടിക്കിത് എന്ത് പറ്റിയെന്നാണ്.
കാമുകന് എഡ് വെസ്റ്റ്വിക്കിനൊപ്പം അടുത്തിടെ നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങള്‍ ആണ് പങ്കുവെച്ചത്. ഈ ചിത്രങ്ങളിലെ നടിയുടെ ലുക്കാണ് കിലിയന്‍ മര്‍ഫിയെ ഓര്‍മിപ്പിച്ചത്. നിരവധി മെമ്മുകളും ഇതിന്റെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
Amy Jackson Cillian Murphy pic.twitter.com/HpV0fDptdb
— Pardhu Reddy (@Med_Battuuu) September 21, 2023
“>
https://www.instagram.com/p/Cxa4tE0qob2/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==















