ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ഇതുവരെ ലഭിച്ച വിവരങ്ങൾ തൃപ്തരാണെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഡാറ്റാ വിശകലനം വർഷങ്ങളോളം നീളുന്ന പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2008-ൽ വിക്ഷേപിച്ച ചന്ദ്രയാൻ ഇന്നും വിവരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ-2 ദൗത്യം ഇസ്രോയ്‌ക്ക് വളരെ കഠിനമേറിയ ദൗത്യമായിരുന്നുവെന്നും എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാൻ ആഴത്തിലുള്ള വിശകലനം ആവശ്യമായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ പഠനങ്ങൾ നടത്താൻ രണ്ടാം ദൗത്യത്തിന് കഴിഞ്ഞില്ലെങ്കിലും മൂന്നാം ദൗത്യത്തിന് വളരെ വലിയ സംഭാവന നൽകാൻ ചന്ദ്രയാൻ രണ്ടിനായി. ഇതിന്റെ ഓർബിറ്റർ മൂന്നാം ദൗത്യത്തെയും സഹായിച്ചെന്നും കോടിക്കണക്കിന് ഡാറ്റയാണ് തങ്ങൾക്ക് ലഭിച്ചതെന്നും എസ്. സോമനാഥ് പറഞ്ഞു. ലഭിച്ച ഡാറ്റകളിൽ സംതൃപ്തരാണെന്നും ഇസ്രോ ചെയർമാൻ അറിയിച്ചു.
അനുദിനം വളരാൻ നമ്മൾ സ്വപ്‌നം കാണണം. ലോകശക്തിയായ മാറാണമെന്ന അമേരിക്കയുടെയും റഷ്യയുടെയും സ്വപ്‌നമാണ് അവരെ അങ്ങനെയാക്കി മാറ്റിയത്. അതുപോലെ തന്നെ നമ്മളും വലിയ ശക്തിയാകണമെന്ന് സ്വപ്‌നം കാണണം. സാങ്കേതികവിദ്യയിലെ വൻ ശക്തിയായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















