ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട ആരംഭിച്ച് ഇന്ത്യൻ താരങ്ങൾ. ഹാങ്ഷൗവിൽ ഷൂട്ടിംഗിലും തുഴച്ചിലുമാണ് ഇന്ത്യൻ ടീമുകൾ വെള്ളി നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ടീമിനത്തിലാണ് ഇന്ത്യക്ക് ആദ്യമെഡൽ ലഭിച്ചത്.
റമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരടങ്ങുന്ന സഖ്യമാണ് 1886 പോയിന്റോടെ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. ചൈനയ്‌ക്കാണ് സ്വർണം. ഗ്രൂപ്പ് ഇനത്തിൽ മെഡൽ നേടിയതോടെ റമിതയും മെഹുലി ഘോഷും വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ വ്യക്തിഗത വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടി.
തുഴച്ചിലിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിലാണ് ഇന്ത്യൻ ജോഡികളായ അരവിന്ദ് സിംഗും അർജുൻ ജത് ലാലും വെള്ളി നേടിയത്. 6 മണിക്കൂറോളം നീണ്ട മത്സരത്തിലാണ് ഇന്ത്യൻ സഖ്യം വെള്ളി നേടിയത്.
















