ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 വിമാനം വ്യോമസേനയിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഘാസിയാബാദിലുള്ള ഹിണ്ടൻ എയർബേസിൽ നടന്ന ഭാരത് ഡ്രോൺ ശക്തി-2023 ചടങ്ങിന് പിന്നാലെയായിരുന്നു സി-295 വിമാനം വ്യോമസേനയിലേക്ക് ഉൾപ്പെടുത്തിയത്. കേന്ദ്രമന്ത്രി ജനറൽ വികെ സിംഗും വ്യോമസേന മേധാവി വിആർ ചൗധരിയുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സി-295 വിമാനം ഔദ്യോഗികമായി വ്യോമസേനയ്‌ക്ക് കൈമാറിയ പ്രതിരോധമന്ത്രി വിമാനത്തിന് പുറത്ത് സ്വസ്തിക ചിഹ്നവും വരച്ചിരുന്നു.
#WATCH | Defence Minister Rajnath Singh inside C-295 MW transport aircraft following the aircraft's formal induction into Indian Air Force at Hindon Airbase in Ghaziabad pic.twitter.com/DjegIyUsxw
— ANI (@ANI) September 25, 2023
#WATCH | Defence Minister Rajnath Singh formally inducts C-295 MW transport aircraft into the Indian Air Force at Hindon Airbase in Ghaziabad pic.twitter.com/hiIdEipFxY
— ANI (@ANI) September 25, 2023
#WATCH | Defence Minister Rajnath Singh inducts C- 295 MW transport aircraft into the Indian Air Force at Hindon Airbase in UP's Ghaziabad pic.twitter.com/Ks05Q7faNr
— ANI (@ANI) September 25, 2023
ഭാരതത്തിന് ആദ്യമായി ലഭിക്കുന്നത്തെ ആദ്യത്തെ സി-295 മീജിയം ടാക്ടിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് സി-295. കഴിഞ്ഞ സെപ്റ്റംബർ 20നായിരുന്നു തെക്കൻ സ്പാനിഷ് നഗരമായ സെവില്ലിൽ നിന്ന് ഭാരതത്തിലേക്ക് വിമാനമെത്തിയത്. ഇന്ത്യ ഓർഡർ ചെയ്ത 16 വിമാനങ്ങളിൽ ആദ്യത്തേതാണിത്.
സ്‌പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും 2021 സെപ്റ്റംബറിൽ ഒപ്പിട്ട 21,935 രൂപയുടെ കരാറിന്റെ അടിസ്ഥാനത്തിലാണ് സി-295 ഭാരതത്തിന് ലഭിച്ചത്. ആകെ 56 വിമാനങ്ങൾക്ക് വേണ്ടിയാണ് കരാറിലൊപ്പിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സ്‌പെയിനിൽ നിർമ്മിച്ച് കഴിഞ്ഞാൽ ശേഷിക്കുന്ന 40 എണ്ണം ടാറ്റയുടെയും എയർബസിന്റെയും സംയുക്ത സംരഭമായി ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കും. 5-10 ടൺ ശേഷിയുള്ള ഗതാഗത വിമാനമാണ് സി-295. ഇന്ത്യൻ വ്യോമസേനയുടെ 60 വർഷം പഴക്കം ചെന്ന അവ്രൊ-748 വിമാനത്തിന് പകരമായാണ് സി-295 ഉപയോഗിക്കുക.