ലോകകപ്പിന് സജ്ജരാകുന്ന ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടിയായി യുവതാരം പരിക്കേറ്റ് പുറത്തായതാണ് സൂചന. കൈക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാമ് ടീമില്‍ നിന്ന് പുറത്തായതെന്നാണ് സുചന. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല.
ഏഷ്യ കപ്പിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലുള്ള താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ആശങ്കയിലാണ്. ഇതോടെയാണ് ലോകകപ്പ് സ്‌ക്വാഡിലേക്ക് അശ്വിന് നറുക്ക് വീണത്.
ഇതിനെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ പരമ്പരയില്‍ വെറ്ററന്‍ താരം ആര്‍.അശ്വിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചത്. അക്‌സറിന്റെ പരിക്ക് പരിഗണിച്ചാകും അശ്വിന്റെ ലോകകപ്പ് ടീമിലേക്കുള്ള തിരിച്ചുവരവ്.അശ്വിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഓസീസിനെതിരെ ഇതുവരെ കളിച്ചിട്ടില്ല.