സൂര്യൻ തിളച്ചു മറിയും, ഭൂമി വിയർക്കും; സസ്തനികൾ ചത്തൊടുങ്ങുന്ന കാലം പ്രവചിച്ച് ശാസ്ത്രജ്ഞർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

സൂര്യൻ തിളച്ചു മറിയും, ഭൂമി വിയർക്കും; സസ്തനികൾ ചത്തൊടുങ്ങുന്ന കാലം പ്രവചിച്ച് ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 03:18 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിലെ സസ്തനികൾ നശിക്കുന്ന കാലയളവ് പ്രവചിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. 250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സസ്തനികൾ ചത്തൊടുങ്ങുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഭൂമിയിലെ ഭൂഖണ്ഡങ്ങളിലെ കാലാവസ്ഥ ഭാവിയിൽ എങ്ങനെയായിരിക്കുമെന്നതിന്റെ കമ്പ്യൂട്ടർ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്റ്റാണ് സസ്തനികളുടെ ജീവിത കാലയളവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മനുഷ്യരുൾപ്പെടെയുള്ള എല്ലാ സസ്തനികൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ഭൂമിയിൽ ചൂട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ​ഗവേഷക സംഘത്തെ നയിച്ചത് ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയോക്ലൈമേറ്റ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫാർൺസ്വർത്ത് ആണ്. സൂര്യന്റെ ചൂട്, ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രത്തിലുണ്ടായ മാറ്റം, കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ കാരണമായിരിക്കും ഭാവിയിൽ കാലാവസ്ഥ മാരകമായി മാറാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേച്ചർ ജിയോസയൻസ് ജേണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. സൂര്യൻ ക്രമാനുഗതമായി തെളിച്ചമുള്ളതായി മാറും. ഏകദേശം 7.6 ബില്യൺ വർഷത്തിനുള്ളിൽ ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷം ചൂടാകുമെന്നും സമുദ്രങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നും കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടുമെന്നും പഠനം പറയുന്നു.

250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമധ്യരേഖയിൽ പാംഗിയ അൾട്ടിമ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സമുദ്രത്തിൽ നിന്ന് വളരെ ദൂരെയുള്ള പരന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി. പാംഗിയ അൾട്ടിമ കാലാവസ്ഥയെയും സ്വാധീനിക്കും. കാർബൺ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്ന അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതായിരിക്കും പാംഗിയ അൾട്ടിമ. അതിനാൽ വായുവിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരാൻ സാധ്യതയുണ്ട്.

മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ എല്ലാ സസ്തനികൾക്കും കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ഡോ. ഫാർൺസ്‌വർത്തും അദ്ദേഹത്തിന്റെ സംഘവും പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ചൂടാകും ഭൂമിയിൽ അനുഭവപ്പെടാൻ പോകുന്നത്. കൂട്ട വംശനാശത്തിന് അവ കാരണമായേക്കാം. സസ്തനികൾ കുറച്ചുകാലം പിടിച്ചു നിന്നേക്കാം. എങ്കിലും 200 ദശലക്ഷം വർഷങ്ങൾക്കിപ്പുറം ഭൂമിയിൽ നിന്നും സസ്തനികൾ അപ്രത്യക്ഷമാകും.

Tags: scientistsSUBMammals Extinct250 Million YearsExtreme Heat
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies