ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്വർണവേട്ട. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗ് ടീം ഇനത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ഇന്ത്യ ത്രയം. മനു ഭാക്കർ, എസ് ഈഷ സിംഗ്, റിഥം സാങ്വാൻ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണം നേടിയത്.
1759 സ്‌കോർ നേടി ഇന്ത്യ ചൈനയെ വെള്ളിയിലേക്ക് പിന്തള്ളി. 1756 പോയിന്റാണ് ചൈനയുടെ സ്‌കോർ. ചൈനയ്‌ക്ക് പിന്നിൽ റിപ്പബ്ലിക്ക് ഒഫ് കൊറിയ 1742 സ്‌കോറോടെ വെങ്കലം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3-പി വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ സിഫ്ത് കൗർ സംറ സ്വർണം നേടി. ഇതേ ഇനത്തിൽ ആഷി ചോക്സി വെങ്കലവും നേടി.
പുരുഷന്മാരുടെ അംഗദ് വീർ സിംഗ് ബജ്വ, ഗുർജോത് സിംഗ് ഖംഗുര, അനന്ത് ജീത് സിംഗ് നറുക്ക എന്നിവരടങ്ങിയ ഷോട്ട്ഗൺ സ്‌കീറ്റ് ടീം 355 സ്‌കോറോടെ വെങ്കലം നേടി. പുരുഷന്മാരുടെ ഐഎൽസിഎ7 ഡിങ്കിയിൽ സെയിലിംഗിൽ ഇന്ത്യയുടെ വിഷ്ണു ശരവണൻ വെങ്കലവും സ്വന്തമാക്കി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട 20-ായി ഉയർന്നു.















