ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത സ്‌ക്വാഷ് ടീം സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു. പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ മലേഷ്യയോട് പരാജയപ്പെട്ടെങ്കിലും സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. പൂള്‍ ബിയില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്, മലേഷ്യ അവരുടെ അഞ്ച് ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചു.
ജോഷ്ന ചിന്നപ്പ, അനാഹത് സിംഗ്, ദീപിക പള്ളിക്കല്‍, തന്‍വി ഖന്ന തുടങ്ങിയ പ്രതിഭകളടങ്ങുന്ന ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമാണ് ലക്ഷ്യമാക്കുന്നത്. ഇന്ത്യന്‍ ടീം വെള്ളിയാഴ്ച സെമിയില്‍ പങ്കെടുക്കും. 0-3 നായിരുന്നു ഇന്ത്യയുടെ പരാജയം.