തൃശൂർ: ജപ്തി ഭീഷണിയെ തുടർന്ന് പായസത്തിൽ ഉറക്കഗുളിക കലർത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വയോധിക മരിച്ചു. ചാലക്കുടി കാതിക്കുടത്ത് സ്വദേശി തങ്കമണി (69)ആണ് മരിച്ചത്. ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്.
സഹകരണ ബാങ്കിൽ വായ്പാ കുടിശികയുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ചത്. മരുമകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിക്കുകയായിരുന്നു.
സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് അയക്കുകയും വീട്ടിൽ നോട്ടിസ് ഒട്ടിക്കുകയും ചെയ്തു. ഇതിന്റെ മനോ വിഷമത്തിലാണ് കുടുംബം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.