കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽ.ജെ.ഡി സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ.എം.കെ പ്രേംനാഥ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
വിദ്യാർത്ഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രേംനാഥ് സോഷ്യലിസ്റ്റ് വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. വടകര റൂറൽ പ്രസിഡന്റായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവനിൽ നിന്നും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം സ്വതന്ത്രഭൂമി പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകീട്ട് 6 മണിക്ക് നടക്കാവിലെ വീട്ടിൽ സംസ്‌കാരം.















