വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

Published by
Janam Web Desk

കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു. പയ്യന്നൂർ രാമന്തളി കുരിശുമുക്കിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വാട്ടർ അതോറിറ്റി ജീവനക്കാരനായ ഷൈനേഷിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ മൂന്ന് പേരാണ് കൃത്യം ചെയ്തത്. മൂന്നംഗ സംഘം വീട്ടുമുറ്റത്തേക്ക് വരുന്നതും പെട്രോളെന്ന് സംശയിക്കാവുന്ന ഒരു ദ്രാവകം ബൈക്കിന് പുറത്തേക്ക് ഒഴിച്ച് തീവെക്കുന്നതുമെല്ലാം സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ശബ്ദം കേട്ടുണർന്ന വീട്ടുകാർ വെള്ളം പമ്പു ചെയ്ത് തീയണച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

Share
Leave a Comment