ജമ്മു-കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ചപ്പോൾ പാകിസ്താൻ ഭീകർക്കെതിരെ ഇന്ത്യ നൽകിയ മറുപടിക്ക് ഇന്ന് അഞ്ചാം വാർഷികം. പാക് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണമായ ഉറി സർജിക്കൽ സ്‌ട്രൈക്ക് ഏതൊരു ഭാരതീയനേയും രോമാഞ്ചമണിയിക്കുന്നതാണ്.
2016 സെപ്റ്റംബർ 18-നാണ് ശ്രീനഗറിൽ നിന്ന് ഏകദേശം 63 മൈൽ (102 കിലോമീറ്റർ) അകലെയുള്ള ഉറി പട്ടണത്തിലെ ഇന്ത്യൻ സൈനിക താവളത്തിലേക്ക് ആയുധധാരികളായ ഭീകരർ പ്രവേശിക്കുന്നത്. ഇന്ധന ഡിപ്പോയിലുണ്ടായ വൻ സ്ഫോടനത്തിലാണ് സൈനികർ വീര്യമൃതു വരിച്ചത്. 30-ൽ അധികം സൈനികർക്ക് പരിക്കേറ്റു.ഇന്ധന ഡിപ്പോയിൽ നൂറുകണക്കിന് എണ്ണ ബാരലുകൾ ഉണ്ടായിരുന്നു. ഈ ബാരലുകളിൽ മണ്ണെണ്ണയും വാഹനങ്ങളിലേക്കുള്ള പെട്രോളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടേക്കാണ് ഭീകരർ നിറയൊഴിച്ചത്. താമസിയാതെ ചുറ്റും തീ പടർന്നു. 18 സൈനികർ അഗ്‌നിക്കിരയായി.
ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്നു തെളിഞ്ഞതോടെ ഇന്ത്യ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ നെഞ്ചിൽ നിന്നും ചിതറിത്തെറിച്ച രക്തത്തുള്ളികൾക്ക് നാലിരട്ടി മറുപടിയാണ് ഇന്ത്യൻ സൈന്യം, പാക് ഭീകരർക്ക് തിരിച്ചു കൊടുത്തത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടി കാഴ്ച നടത്തിയതിനു ശേഷം സെപെഷ്യൽ കമോൻഡോ സംഘം പരിശീലനം തുടങ്ങുകയായിരുന്നു. 2016 സെപ്റ്റംബർ 28 പാക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ ഒരു ഭീകരസംഘത്തിന്റെ യും മുന്നിൽ ഭാരതത്തിന്റെ തല കുനിയില്ലെന്നു തെളിയിക്കപ്പെട്ട ദിനം കൂടിയായിരുന്നു അത്.