തിരുവനന്തപുരം: തലസ്ഥാനത്തെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങളും മലയോര, കായലോര, കടലോര മേഖലകളിലേയ്‌ക്കുള്ള വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമായത് കൊണ്ടുമാണ് നിരോധനം. ഈ മേഖലകളിലേയ്‌ക്ക് അവശ്യ സർവ്വീസുകൾ നടത്താവുന്നതാണ്.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യതൊഴിലാളികൽ മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്.