ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ ഏഴാം ദിവസം മികസ്ഡ് ഡബിൾ ടെന്നീസിൽ ഇന്ത്യയ്‌ക്ക് സ്വർണം. ഫൈനലിൽ രോഹൻ ബൊപ്പണ്ണ- റിതുജ ഭോസാലെ സഖ്യമാണ് ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. ഇതോടെ 9 സ്വർണമാണ് ഇന്ത്യ നേടുന്നത്. മിക്‌സഡ് ഡബിൾ ടെന്നീസ് ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ എൻ-ഷുവോ, സുങ്-ഹാവോ ഹുവാങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
And its a GOLD MEDAL 🔥
Rohan Bopanna & Rutuja Bhosale win Gold medal in Mixed Doubles.
The Indian duo beat Taipei pair 2-6, 6-3, 10-4 in Final. #IndiaAtAsianGames #AGwithIAS #AsianGames2023 pic.twitter.com/NPZ2mn8HHx
— India_AllSports (@India_AllSports) September 30, 2023
“>
അതേസമയം 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് വിഭാഗത്തിൽ ഇന്ത്യൻ ഷൂട്ടേഴ്സ് വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. രബ്ജോത് സിംഗ്- ടി.എസ് ദിവ്യ സഖ്യത്തിനാണ് മെഡൽ ലഭിച്ചത്. ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്സിൻ സഖ്യത്തോട് പോരാടിയതിനു ശേഷമാണ് താരങ്ങൾ വെള്ളി സ്വന്തമാക്കിയത്. 35 മെഡലുകളോടെ ഇപ്പോൾ 4-ാം സ്ഥാനത്താണ് ഇന്ത്യ.















