തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുകുമാറിന്റെ മഴുവൻ പേര് എസ് സുകുമാരൻ പോറ്റി എന്നാണ്.
സ്‌കൂൾ പഠനകാലത്താണ് അദ്ദേഹം വര ആരംഭിച്ചത്. വികടനിലാണ് അദ്ദേഹത്തിന്റെ കാർട്ടൂൺ ആദ്യമായി പ്രസിദ്ധീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിച്ചശേഷം മുഴുവൻസമയവും എഴുത്തിനും വരയ്‌ക്കും സമയം നൽകുകയായിരുന്നു. കഥ, നോവൽ, നാടകം എന്നിവ ഉൾപ്പടെ 52 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.
നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനാണ്. ഹാസ്യമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളുംനേടിയിട്ടുണ്ട്.