ഡിആർഡിഒ വികസിപ്പിച്ച ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം ഈ ആഴ്ച നടക്കും. ഏകദേശം 1,000 കിലോമീറ്റർ ദൂരപരിധിയാണ് ഈ സബ് സോണിക് ക്രൂയിസ് മിസൈലിന് ഉള്ളത്. പുതിയ മിസൈൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയ്ക്ക് കൂടുതൽ കരുത്ത് പകരും.
ഇന്ത്യൻ നാവിക സേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും ഉപകാരപ്രദമാകും വിധത്തിലാണ് മിസൈലിന്റെ നിർമ്മാണം. രാജ്യത്ത് നിലിവിലുള്ള നിർഭയ് ക്രൂയിസ് മിസൈലിന്റെ പിൻഗാമിയാണ് ലോംഗ് റേഞ്ചജ് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ.
ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് പ്രൊപ്പൽഷൻ സംവിധാനമാണ്. പ്രാദേശികമായി വികസിപ്പിച്ചിരിക്കുന്ന മണിക് എഞ്ചിനാണ് മിസൈലിൽ സജ്ജീകരിച്ചിട്ടുള്ളത്. ഡിആർഡിഒയുടെ തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ ഭാഗമായി നടത്തിയിട്ടുള്ള എട്ടോളം പരീക്ഷണങ്ങൾ വിജയിച്ചതാണ് മണിക് എഞ്ചിൻ. കടലിലും കരയിലുമുള്ള പ്രതിരോധത്തിന് ശക്തിപകരാൻ ഇത് സഹായിക്കും.