മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് രമേഷ് പിഷാരടി. ഹാസ്യനടനും സംസാര പ്രിയനുമായ പിഷുവിന്റെ ജന്മദിനമാണിന്ന്. നിരവധി താരങ്ങളാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. പിറന്നാൾ ആഘോഷവേളയിൽ നർമ്മത്തിൽ ചാലിച്ച ആശംസകളുമായാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ചോക്ലേറ്റ് നായകൻ ചക്കോച്ചനുമെത്തിരിക്കുന്നത്.
ലണ്ടൻ നഗരത്തിന്റെ തെരുവോരത്തിൽ അവധി ആഘോഷിക്കുന്ന പിഷുവിന്റെയും ചാക്കോച്ചന്റെയും മഞ്ജുവിന്റെയും വീഡിയോ പങ്കുവെച്ചാണ് നടി താരത്തിന് ജന്മദിനാശംസകൾ നേർന്നത്. ‘ലണ്ടനിലോ, പാരീസിലോ, കടവന്തറയിലോ, തൃപ്പുണിത്തുറയോ എവിടെയും ആകട്ടെ, ആഘോഷങ്ങളുടെ ജീവൻ നിങ്ങളാണ്’ എന്നാണ് പിഷുവിന് പിറന്നാൾ ആശംസിച്ച് മഞ്ജു വീഡിയോ പങ്കുവെച്ചത്. ‘ ശുക്രിയാ’ പാട്ടിന് ചെറിയ ചുവടുകൾ വെക്കുന്ന പിഷുവിനെയും മഞ്ചുവിനെയും വീഡിയോയിൽ കാണാം.
അതേസമയം കുഞ്ചാക്കോ ബോബനും താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. മകൻ ഇസഹാന്റെയും ഭാര്യ പ്രിയയുടെയും കൂടി പേരിലാണ് പിഷാരടിക്ക് താരം പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പിഷാരടിയുടെ വിനോദവും, സൗഹൃദവും,സിനിമയും ഇനിയും തുടരട്ടെ എന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരങ്ങളുടെ പോസ്റ്റിനു കീഴിലായി നിരവധി ആരാധകരാണ് രമേഷ് പിഷാരടിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
View this post on Instagram
“>
മലൈക്കോട്ടെ വാലിബനു ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ഒരുമിച്ചെത്തുന്നത്. ഇരുവരും ആദ്യമായാണ് ലിജോയുടെ സിനിമയിൽ ഒന്നിച്ചെത്തുന്നത്.