ന്യൂഡൽഹി: രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഡൽഹിയിൽ ബിജെപി രാജസ്ഥാൻ കോർ ടീം യോഗം ചേർന്നത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, രാജസ്ഥാൻ ബിജെപി തിരഞ്ഞെടുപ്പ് സഹ ചുമതലയുള്ള കുൽദീപ് ബിഷ്‌ണോയി, മറ്റ് നേതാക്കളും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു.