ന്യുഡല്‍ഹി; വഴക്കിനിടെ പതിനെട്ടു വയസുകാരനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളാണ് പിടിയിലായത്. ഡല്‍ഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്.നിരവധി തവണ നെഞ്ചില്‍ കുത്തേറ്റ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റിലായത് 15-വയസുകാരായ രണ്ടു കുട്ടികളാണ്.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മേഖലയില്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട കാശിഫ്, കുട്ടികളുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഇവരെ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി. അപ്പോഴുണ്ടായ അടിപിടിക്കിടെയാണ് കുട്ടികളില്‍ ഒരാള്‍ സ്‌ക്രൂഡ്രൈവര്‍ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചില്‍ കുത്തിയതെന്ന് ഡല്‍ഹി ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു.
ഇരുവര്‍ക്കുമെതിരെ കൊലക്കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തിന് അടുത്തുള്ള ഇരുവരുടെയും വീടുകളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. സുഹൃത്തുക്കളായ ഇരുവരും ഒരേ കോളനിയിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ഇന്ന് ജുവൈനല്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും















