എറണാകുളം: കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. അയൽവാസിയായ യുവാവാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേഷശിപ്പിച്ചു.
സംഭവത്തിൽ അയൽവാസിയായ അനുപ് അറസ്റ്റിലായി. അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നമാണ് വീട്ടിൽ കയറിയുള്ള ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.