വന്ദേഭാരത് ട്രെയിനുകൾക്ക് ഉടൻ റാമ്പുകളെത്തും. ട്രെയിനുകൾക്കുള്ളിൽ പ്രത്യേക റാമ്പുകൾ സജ്ജമാക്കി വീൽചെയർ ഉപയോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും മികച്ച യാത്രാനുഭവം നൽകാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പദ്ധതിയോടനുബന്ധിച്ച് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പൂർത്തിയാക്കിയ റാമ്പുകളുടെ ചിത്രങ്ങളും അശ്വിനി വൈഷ്ണവ് പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്ന യാത്രക്കാർക്ക് റാമ്പുകൾ വളരെ ഉപകാരപ്രദമായിരിക്കും.
റാമ്പുകൾ ആദ്യ ഘട്ടത്തിൽ വന്ദേഭാരത് എക്സ്പ്രസുകളിലാകും പ്രാവർത്തികമാക്കുക. പിന്നീട് എല്ലാ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് സമയത്ത് വീൽചെയർ റാമ്പ് ഉപകാരപ്രദമായിരിക്കും. പരീക്ഷണ ഘട്ടത്തിൽ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ഒരു സുപ്രധാന ചുവടുവെയ്പാണിത്.