തൃശൂർ: ഗുരുവായൂരപ്പന് മുന്നിൽ രുഗ്മിണിയായി വേഷമിട്ട് കോഴിക്കോട് കളക്ടർ എ.ഗീത. തൃശൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നവരസാ സ്‌കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച നൃത്ത പരിപാടിയിലായിരുന്നു രുഗ്മിണിയായി വേഷമിട്ടത്. നൃത്ത വിദ്യാലയത്തിലെ കലാകാരികൾ വിവിധ നൃത്തങ്ങളാണ അവതരിപ്പിച്ചത്. വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രുഗ്മിണി സ്വയംവരത്തിലാണ് എ ഗീതാ രുഗ്മിണിയായത്.
വയനാട് ഡെപ്യൂട്ടി ഡയറക്ടർ ദേവകി കെ, ക്ഷീരവികസന ഡെ. ഡയറക്ടർ ഉഷാദേവീ, നവരസാ സ്‌കൂൾ ഓഫ് ഡാൻസ് നൃത്താധ്യാപിക രേണുകാ സലാം, അപൂർവ്വ, ദേവ്നാ സുരേന്ദ്രൻ, അശ്വതി ഗംഗ, രേവതി ഗംഗ, തന്മയാ നികേഷ്, ശിവനന്ദ, വാമിക പി., ദേവനന്ദ, ധന്യാ കൃഷ്ണ, ദീപാ സൂരജ, പ്രാർത്ഥന, പവിത്ര, രൂപിഷാ, വൈഗാലക്ഷ്മി, റീന എന്നിവരും നൃത്തപരിപാടിയിൽ പങ്കെടുത്തു. അനു സോനരയുടെ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളും ഉണ്ടായിരുന്നു.