ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ടീമിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. പൂള്‍ എയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. എണ്ണം പറഞ്ഞ 12 ഗോളുകളാണ് ബംഗ്ലാദേശിന്റെ വല നിറച്ചത്.ഈ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇതുവരെയും തോല്‍വി അറിയാതെയാണ് നീലപ്പടയുടെ കുതിപ്പ്.
നായകന്‍ ഹര്‍മന്‍ പ്രീതും മന്‍ദീപും ഹാട്രിക് തികച്ച മത്സരത്തില്‍ മിക്കവരും ബംഗ്ലാദേശിന്റെ വലകുലുക്കി. ലളിത് കുമാര്‍, അമിത് റോഹിദാസ്,അഭിഷേക്, നീലകണ്ഠ ശര്‍മ്മ, ഗുര്‍ജന്ദ് സിംഗ് എന്നിവരാണ് സ്‌കോറര്‍മാര്‍. പൂള്‍ ബിയിലെ രണ്ടാം സ്ഥാനക്കാരുമായി സെമിഫൈനലില്‍ ഏറ്റുമുട്ടും. ബുധനാഴ്ചയാണ് സെമി. 11 പെനാല്‍റ്റി കോര്‍ണറുകളില്‍ അഞ്ചെണ്ണം ഇന്ത്യ ഗോളാക്കി.
അഞ്ചുമത്സരങ്ങളില്‍ നിന്നായി ഇന്ത്യ അടിച്ചുകൂട്ടിയത് 58 ഗോളുകളാണ്. വഴങ്ങിയത് വെറും അഞ്ച് ഗോളുകള്‍ മാത്രമാണ്. ഉസ്ബെകിസ്താനെ 16-0 ന് തകര്‍ത്ത സിംഗപ്പുരിനെ 16-1 നും ജപ്പാനെ 4-2 നും കീഴടക്കിയപ്പോള്‍ ചിരവൈരികളായ പാകിസ്താനെ 10-2 ന് പഞ്ഞിക്കിട്ടിരുന്നു.