ഹാങ്ചോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വെങ്കലത്തിന് വെള്ളിതിളക്കം. 4*400 മീറ്റർ മിക്സഡ് റിലേ വിഭാഗത്തിലാണ് ഇന്ത്യയുടെ വെങ്കലമെഡൽ ശ്രീലങ്ക അയോഗ്യരായതിന് പിന്നാലെ വെള്ളിയായത്. ട്രാക്ക് മാറി ഓടിയതാണ് ശ്രീലങ്കയുടെ അയോഗ്യതയ്ക്ക് കാരണം. മുഹമ്മദ് അജ്മൽ, ആർ. വിത്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേശൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീമിന് സെക്കന്റുക്കളുടെ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
3:14.34 മിനിറ്റിൽ ഇന്ത്യ ഫിനിഷ് ചെയ്തപ്പോൾ, 3:14.02 മിനിറ്റിൽ ഫിനിഷ് ചെയ്ത ബഹ്റൈനാണ് സ്വർണം. ശ്രീലങ്ക അയോഗ്യരായതോടെ കസാഖിസ്ഥാൻ വെങ്കലം നേടി.