ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പുതിയ ഉപദേശകനെ നിയമിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. മുൻ ഇന്ത്യൻ താരം അജയ് ജഡേജയാണ് അഫ്ഗാനിസ്ഥാൻ ടീമിന്റെ പുതിയ ഉപദേശകൻ. 1992 മുതൽ 2000 വരെ 196 ഏകദിനങ്ങളിലാണ് മുൻതാരം ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. ആറ് സെഞ്ചുറിയും 30 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 37.47 ശരാശരിയിൽ 5359 റൺസാണ് ജഡേജയുടെ പേരിലുളളത്.
15 ടെസ്റ്റ് നിന്ന് 576 റൺസും താരത്തിന്റെ സമ്പാദ്യമായുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ഒക്ടോബർ ഏഴിന് ധർമശാലയിൽ ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം. ന്യൂഡൽഹിയിലെ അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ 11-ാണ് ഇന്ത്യക്കെതിരെയുളള അഫ്ഗാനിസ്ഥാന്റെ മത്സരം.















