ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. ഇതിന്റെ പ്രകമ്പനമാണ് ഡൽഹിയിലും സമീപ പ്രദേശത്തുമുണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://dainik-b.in/x6yZ9524zDb
#WATCH | Earthquake tremors felt in Khatima, Uttarakhand. pic.twitter.com/vzUterBau7
— ANI (@ANI) October 3, 2023
“>
ഉച്ചയ്‌ക്ക് 2.15 ഓടെയാണ് 40 സെക്കൻഡ് നീണ്ടുനിന്ന ആദ്യഭൂചലനം നേപ്പാളിൽ ഉണ്ടായത്. പിന്നീട് 2.53-ഓടെ രാജ്യതലസ്ഥാനത്തും ഭൂചലനമനുഭവപ്പെടുകയായിരുന്നു. നേപ്പാളിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















