ഏകദിന ക്രിക്കറ്റിനായുളള സ്വപ്‌ന ടീമിനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. ലോകത്തിലെ മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയും അപകടകാരിയായ ബൗളറായ ജസ്പ്രീത് ബുമ്രയുമില്ലാത്ത ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഒരു ഇന്ത്യൻ താരം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോകകപ്പ് പോരാട്ടത്തിന് ദിവസങ്ങൾ ശേഷിക്കെ താരത്തിന്റെ ടീമിൽ ഉൾപ്പെട്ടത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാത്രമാണ്.
രോഹിത്തിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനെയും ബട്ട്‌ലർ ഉൾപ്പെടുത്തി. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെൽ, ദക്ഷിണാഫ്രിക്കൻ പേസർ ആൻഡ്രിച്ച് നോർട്ട്‌ജെ, ഇംഗ്ലണ്ട് സഹതാരം ആദിൽ റഷീദ് എന്നിവരാണ് ടീമിലുൾപ്പെട്ട മറ്റുള്ളവർ. അതേസമയം, ബട്ട്‌ലറുടെ പട്ടികയിലുള്ള 5 പേരിൽ നാല് പേർ മാത്രമാണ് ഇത്തവണ ലോകകപ്പിൽ കളിക്കുന്നത്. പരിക്കുമൂലം ആൻഡ്രിച്ച് നോർട്ട്‌ജെ ലോകകപ്പിൽ കളിക്കില്ല.