സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. മറ്റെല്ലാ ഗ്രഹങ്ങളും കൂട്ടിച്ചേർത്ത് കഴിഞ്ഞാലും അതിനേക്കാൾ ഇരട്ടിയിലധികം പിണ്ഡമാണ് വ്യാഴത്തിലുള്ളത്. വലുപ്പം കൊണ്ട് അത്രമാത്രം ഭീമനാണ് ഈ ഗ്രഹം. വ്യാഴത്തിന്റെ വലുപ്പമുള്ള വസ്തുക്കളെ കണ്ടെത്തിയിരിക്കുകയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. മനുഷ്യൻ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും കരുത്തനാണ് ഈ ടെലസ്‌കോപ്പ്. ജെയിംസ് വെബ് കണ്ടെത്തിയ ഭീമൻ വസ്തുക്കളെ ജൂപ്പീറ്റർ മാസ് ബൈനറി ഒബ്ജക്റ്റസ് (JuMBOs) എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്.
ഇത്തരത്തിൽ 40-ഓളം JuBsO ആണ് ടെലസ്‌കോപ്പ് വഴി കണ്ടെത്തിയത്. സൗരയൂഥത്തിൽ പറന്ന് നടക്കുകയാണ് ഇവയെന്നും എന്നാൽ നക്ഷത്രങ്ങളുമായി ഇവയ്‌ക്ക് ബന്ധമില്ലെന്നും സ്വതന്ത്രമായാണ് സഞ്ചരിക്കുന്നതെന്നും ശാസത്രജ്ഞർ പറയുന്നു. ഈ വസ്തുക്കളുടെ രഹസ്യം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം. യൂറോപ്യൻ സ്‌പേസ് ഏജൻസി ഈ വസ്തുക്കളുടെ ഉത്ഭവം സംബന്ധിച്ച് രണ്ട് തരത്തിലുള്ള വിശദീകരണം നൽകിയിട്ടുണ്ട്.
ബഹിരാകാശത്തെ പൊടിയും വാതകങ്ങളും നിറഞ്ഞ ഭീമാകാരമായ മേഘമായ നെബുലയിൽ നിന്ന് ഗുരുത്വാകർഷണ ബലത്താൽ തകരാൻ തുടങ്ങും. അത്തരത്തിൽ നെബുലയിൽ നിന്ന് അടർന്ന് മാറിയ പദാർത്ഥങ്ങളാകാം ഇത്. നക്ഷത്രങ്ങൾക്ക് ചുറ്റും രൂപപ്പെട്ട ഗ്രഹങ്ങളാകാം ഇവയെന്നാണ് മറ്റൊരു നിഗമനം. ഗുരുത്വാകർഷണ ബലം കൊണ്ട് പുറന്തള്ളപ്പെട്ട് രൂപപ്പെട്ട പിണ്ഡമാകാമെന്നാണ് ഇഎസ്എ പറയുന്നത്.
New space images!🤩
The NASA/ESA/CSA James #Webb Space Telescope has added detailed images of the Orion Nebula to our ESASky application.
Zoom into this region with a rich diversity of phenomena including protostars, brown dwarfs and even free-floating planets! pic.twitter.com/In4FQk8hrX
— ESA (@esa) October 2, 2023
നക്ഷത്രങ്ങൾ ഉണ്ടാകുന്ന ഓറിയോൺ നെബുലയിൽ ഇതിന് മുൻപും നൂറുകണക്കിന് ഗ്രഹ സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു. നിലവിൽ ഉള്ള മാതൃകകൾക്കും വിശദീകരണങ്ങൾക്കും അപ്പുറത്തേക്കാണ് പുതുതായി കണ്ടെത്തുന്ന പലതും . മുൻപ് ആരും കണ്ടെത്തിയിട്ടില്ലാത്ത അനവധി രഹസ്യങ്ങളാണ് ഇനിയും പരസ്യമാക്കാനുള്ളതെന്ന് ചുരുക്കം.















