അഹമ്മദാബാദ്; ഏകദിന ലോകകപ്പിന്റെ ആഘോഷ പൂര്‍വ്വമുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ്സ്പോര്‍ട്സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപേക്ഷിക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. നാളെയാണ് ക്രിക്കറ്റ് കാര്‍ണിവെല്ലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായി ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യമത്സരം.
ഇന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഉപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്നായിരുന്നു.തമന്ന ഭാട്ടിയ, ശ്രേയ ഘോഷാല്‍,രണ്‍വീര്‍ സിംഗ്, അര്‍ജിത് സിംഗ്, ആശാ ഭോസ്ലെ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്താനായിരുന്നു പദ്ധതി. ഇതിനൊപ്പം കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. അതേസമയം ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
എന്നാല്‍ പത്ത് ക്യാപ്റ്റന്മാരുടെ ഒരു സംഗമം നടത്താന്‍ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇത് നടന്നേക്കും. ഇതിനൊപ്പം ഒരു ഫോട്ടോ ഷൂട്ടും നടത്തിയേക്കും. കലാശിന് പോരിന് മുമ്പ് ഒരു സമാനപന ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.