തിരുവനന്തപുരം: സ്കൂൾ കായികമേള ഞായറാഴ്ച സംഘടിപ്പക്കുന്നതിൽ എതിർപ്പുമായി തലശ്ശേരി അതിരൂപത. അതിരൂപത പാസ്റ്ററൽ കൗൺസിലാണ് കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ച കായികമേള നടത്തുന്നത് ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറാൾ ആൻറണി മുതുകുന്നേൽ പറഞ്ഞു. ഈ മാസം 5,6,8 തീയതികളിലാണ് തലശ്ശേരിയിൽ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അദ്ധ്യാപകർക്ക് പരിശീലനം ഉള്ളതുകൊണ്ടാണ് ഏഴാം തീയതിയിലെ മത്സരങ്ങൾ എട്ടാം തിയതിയിലേക്ക് മാറ്റിയത്.