ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമി ഫൈനൽ മത്സരക്രമങ്ങളായി. ഒക്ടോബർ 6ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താൻ അഫ്ഗാനിസ്ഥാനെയും നേരിടും. നേപ്പാളിനെ 23 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. എന്നാൽ 2 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന് സെമി ഉറപ്പിച്ചത്.
പാകിസ്താൻ ഹോങ്കോംഗിനെ 68 റൺസിന് തറപറ്റിച്ചാണ് സെമിയിലെത്തിയത്. അഫ്ഗാനിസ്ഥാൻ ആകട്ടെ കരുത്തരായ ശ്രീലങ്കയെ 8 റൺസിന് അട്ടിമറിച്ചാണ് സെമിയിലെത്തിയത്. ഒക്ടോബർ 7 ന് രാവിലെ 11.30 നാണ് കലാശപ്പോര്. വെങ്കല പോരാട്ടവും അന്ന് രാവിലെ 6.30 ന് നടക്കും.















