ബറേലി ; സ്വാതന്ത്യ്രമുള്ള ജീവിതമാണ് വേണ്ടതെന്ന ആഗ്രഹത്തിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി ഷബാന . ഉത്തർപ്രദേശിലെ ബറേലി സ്വദേശിനിയായ ഷബാന ബറേലിയിലെ മധിനാഥിലുള്ള അഗസ്ത്യ മുനി ആശ്രമത്തിൽ വച്ചാണ് സനാതനധർമ്മം സ്വീകരിച്ചത് . ശിവാനി എന്ന പേര് സ്വീകരിച്ച യുവതി ഹിന്ദു യുവാവായ അരവിന്ദിനെ വിവാഹം കഴിക്കുകയും ചെയ്തു.
തനിക്ക് ഹിന്ദു മതത്തോട് താൽപ്പര്യമുണ്ടെന്നും താൻ മഹാദേവന്റെ ഭക്തയാണെന്നും ഷബാന പറഞ്ഞു. ഒരു വർഷം മുമ്പാണ് താൻ അരവിന്ദിനെ പരിചയപ്പെട്ടത് . അതിനുശേഷം ഇരുവരും പ്രണയത്തിലായി.
ഇസ്ലാമിൽ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നതെന്ന് ഷബാന പറഞ്ഞു. താനും 8 സഹോദരന്മാരുടെ ഏക സഹോദരിയാണ്. ഇളയ സഹോദരനെ പ്രസവിക്കുന്നതിനിടെ അമ്മ മരണപ്പെട്ടു . മുത്തലാഖ്, ബഹുഭാര്യത്വം, ബുർഖ, ഹിജാബ്, ഹലാല തുടങ്ങിയ തിന്മകൾ മോശമാണെന്നും എന്നാൽ അവ ഇസ്ലാമിന്റെ ഭാഗമാണെന്നും 21 കാരിയായ ഷബാന പറഞ്ഞു. സ്ത്രീകൾ ഹിജാബും ബുർഖയും ധരിക്കണം, എന്നാൽ ഹിന്ദു മതത്തിൽ അത്തരം നിയന്ത്രണങ്ങളൊന്നുമില്ല. ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ബഹുമാനമാണ് ലഭിക്കുന്നതെന്നും യുവതി പറയുന്നു.