രജനികാന്ത് ചിത്രം ജയിലർ വൻ വിജയമാണ് നേടിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ആകർഷണം ചിത്രത്തിലെ കാസ്റ്റിംഗ് തന്നെയായിരുന്നു. മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമായിരുന്നു അതിഥിതാരങ്ങള്‍. ഇതോടെ ചിത്രത്തിന്റെ ലെവൽ തന്നെ മാറുകയായിരുന്നു. 600 കോടിയിലധികം കളക്ഷൻ നേടി ചിത്രം വൻ വിജയമാണ് കൈവരിച്ചത്.
അനിരുദ്ധിന്റെ ബിജിഎം കൊണ്ടും സുപ്പർ താരങ്ങളുടെ അഭിനയ മികവ് കൊണ്ടും നിറഞ്ഞ സിനിമയുടെ ഓരോ ഭാഗങ്ങളും കണ്ണെടുക്കാതെ നോക്കി നിന്നവരാകും പ്രേക്ഷകർ. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിന്റെ ഗാനങ്ങൾ നേരത്തെ ഹിറ്റായിരുന്നു. എന്നാൽ സിനിമയിൽ സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തിയ ക്ലെെമാക്സ് ആയിരുന്നു കൊലമാസ് ഐറ്റം. ഇപ്പോഴിതാ കണ്ട് കൊതിതീരാത്ത ആ ക്ലൈമാക്സ് സീൻ പുനരവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് കലാകാരൻമാർ.
ചീവീട് ടീം ആണ് രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ജയലറിന്റെ’ ക്ലൈമാക്സ് പുനരവതരിപ്പിച്ചിരിക്കുന്നത്. വിനായകനെ അനുകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയ സുമേഷ് തുറവൂരും കുറച്ച് കലാകാരന്മാരും ചേർന്ന് തയാറാക്കിയ ഈ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. ശ്രീനന്ദകം ഫിലിംസാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്.
• #Jailer Climax Recreation 🫣🔥🫡Eppudra 🙆🏻♂️❤🔥@Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @sunpictures pic.twitter.com/tAugZC3hKZ
— ⇜𝐋⛥𝐇𝐎𝐋𝐈𝐂⇝ (@itzMeAswanth) October 4, 2023
അതി ഗംഭീരമായാണ് ടീം ഓരോ താരങ്ങളെയും പുനരവതരിപ്പിക്കുന്നത്. മോഹൻലാൽ ,രജനികാന്ത് എന്നിവരെല്ലാം ഉണ്ടെങ്കിലും ശിവരാജ് കുമാറിന്റെ രംഗങ്ങൾ സിനിമയിലേത് പോലെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. നിരവധിപേരാണ് ഈ കലാകാരൻമാർക്ക് കൈയടിയുമായി എത്തിയിരിക്കുന്നത്.















