തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രൻസിപ്പലും തമ്മിൽ വാക്കു തർക്കം. തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് രൂക്ഷമായ വാക്കു തർക്കം നടന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറും സെക്യൂരിറ്റിയും വേണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കുകയായിരുന്നു.
ഭീഷണിയുമായി എത്തിയ പ്രവർത്തകരുടെ മുന്നിൽ വഴങ്ങി കൊടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകാത്തതോടെ വാക്കുതർക്കം രൂക്ഷമാകുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രിൻസിപ്പൽ സ്ഥാനത്ത് തുടരണോ എന്ന് തങ്ങൾ തീരുമാനിക്കുമെന്ന് ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവർത്തകരോട് നിന്റെയൊന്നും വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ മറുപടി.
‘നിനക്കെക്കെ എന്തെങ്കിലും മര്യാദയുണ്ടോ? നാല് പേരുകൂടി ഒന്നിച്ച് അറ്റാക്ക് ചെയ്യുമ്പോൾ എനിക്ക് എന്റെ കാര്യം നോക്കിയേ പറ്റുകയുള്ളൂ. നാല് തടിയന്മാർ വന്ന് എന്നെ ഭീഷണിപ്പെടുത്താൻ നോക്കുന്നോ. അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും. നിങ്ങളെ പോലുള്ള അലവലാതികളോണ്ട് മിണ്ടാൻ താത്പര്യമില്ല. സർക്കാർ സ്ഥാപനത്തിലാണെന്ന് വച്ച് നിന്റെയൊക്കെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമെനിക്കില്ല. നീയൊക്കെ പേടിപ്പിക്കും കുറേ’- എന്നാണ് ഭീഷണിയുമായി എത്തിയ എസ്എഫ്ഐക്കാർക്ക് പ്രിൻസിപ്പൽ നൽകിയ മറുപടി.















